നാവായിക്കുളത്ത് വീടിന്റെ വാതിൽ തകർത്ത് കവർച്ച

eiZUYAA21986

 

നാവായിക്കുളം : നാവായിക്കുളത്ത് വീടിന്റെ വാതിൽ തകർത്ത് കവർച്ച.നാവായിക്കുളം ഡീസന്റ്മുക്ക് ദാറുൽ ബാസിതിൽ ഷഹീൻഷായുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ 3 മണിക്ക് മുഖമൂടി സംഘം കവർച്ച നടത്തിയത്. വീട്ടിന്റെ പിറകിലെ വാതിൽ കുത്തി തുറന്ന് അകത്ത് കയറി ആണ് കവർച്ച നടത്തിയത്. അലമാരിയിൽ ഇരുന്ന 2പവൻ സ്വർണ്ണവും, 4000 രൂപയും കവർന്നതായി വീട്ടുകാർ കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷഹീൻ ഷായുടെ ഭാര്യയും രണ്ടും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവർ ഉണർന്നു എങ്കിലും ഭീതി കൊണ്ട് ഇവർ ബഹളം ഉണ്ടാക്കുകയോ എഴുന്നേൽക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. വീട്ടുകാർ ഉണർന്നതായി സംശയം തോന്നിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയതുമായി കടന്ന് കളയുകയായിരുന്നു. ഷഹീൻ ഷാ വിദേശത്താണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!