റോൾ പ്ലേയിൽ മിന്നിത്തിളങ്ങി ഞെക്കാട് സ്കൂളിലെ കുട്ടികൾ

eiP8ZWH42515

 

ദേശീയ തലത്തിൽ നടത്തുന്ന റോൾപ്ലേ മത്സരത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഞെക്കാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ചൈൽഡ് അബ്യൂസ് അഥവാ ബാലപീഡനം എന്ന വിഷയത്തിൽ അവതരിപ്പിച്ച റോൾ പ്ലേക്കാണ് റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് . ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അശ്വിൻ എം, ആദിത്യാചന്ദ്രൻ ജെ പി, സങ്കീർത്തന എസ്, വിസ്മയ പി ആർ, രേഷ്മ എസ് കെ എന്നീ കുട്ടികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്തത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ വിജയികളായതിനുശേഷമാണ് തിരുവനന്തപുരം റവന്യൂ ജില്ലാ തലത്തിൽ മത്സരിച്ചത്. അതിലും ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന തലത്തിൽ എത്തിയതിൽ ഏറെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അവരെ പരിശീലിപ്പിച്ച  അധ്യാപകരും. സ്കൂളിൻറെ യശസ്സുയർത്തിയ  വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ അധികൃതരും  പിടിഎയും അനുമോദിച്ചു. നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടാണ് ദേശീയതലത്തിൽ റോൾ പ്ലേ മത്സരം സംഘടിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!