Search
Close this search box.

ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു

eiV0PHQ79576

 

 

വെമ്പായം : ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന മിനി വാനിന് തീ പിടിച്ചു. ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നുംപുറത്തേക്ക് ഇറങ്ങി മാറിയതിനാല്‍ ആളപായമുണ്ടായില്ല. വെമ്പായം കിടങ്ങയം പെട്രോൾ പമ്പിനു സമീപം ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

കല്ലമ്പലത്തു നിന്നു ബേക്കറി സാധനങ്ങളുമായി വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ പോകുകയായിരുന്നു. രണ്ട് പേരാണ് ഇതിലുണ്ടായിരുന്നത്. ഡ്രൈവർ ഫൈസലും സെയിൽസ്മാൻ സലിമും. വെമ്പായം കിടങ്ങയം പെട്രോൾ പമ്പിനു സമീപം വച്ച് വാഹനത്തിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്നും ശബ്ദവും പുകയും ഉയരുന്നത് കണ്ട് ഫൈസലും സലീംമും വാഹനം നിർത്തി പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം വാഹനത്തിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയുയം ചെയ്തു. വാഹനം കത്തി നശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!