വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

 

വിപ്പിൽശാല: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽക്കയറി പീഡിപ്പിക്കുകയും കുട്ടിയുടെ നഗ്നഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇടുക്കി സ്വദേശിയെ വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു.ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്ത് വീട്ടിൽ അപ്പു എന്നും ആൽബർട്ട് സണ്ണിയെന്നും വിളിക്കുന്ന എസ്.ആൽബർട്ട്‌ ജോസഫാ(24)ണ് അറസ്റ്റിലായത്.

ഇയാൾ പെൺകുട്ടിയുടെ വീടിനുസമീപം കെട്ടിട നിർമാണത്തിനെത്തി വീട്ടുകാരുമായി സൗഹൃദത്തിലാവുകയും വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റിങ് നടത്തി പെൺകുട്ടിയുമായി അടുക്കുകയും ചെയ്തു.കുട്ടിയുടെ അച്ഛനും അമ്മയും സ്ഥലത്തില്ലാതിരുന്ന സമയം വീടിനുള്ളിൽക്കയറി പീഡിപ്പിക്കുകയും ചാറ്റിങ്ങിനിടയിൽ നഗ്നഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു. പ്രതിയും ബന്ധുവും ചേർന്ന് ഈ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇതിനുശേഷം ഒളിവിൽപ്പോയി വിവിധ സ്ഥലങ്ങളിൽ താമസിക്കുമ്പോൾ മൂന്നാർ ഭാഗത്ത് ഉള്ളതായ രഹസ്യവിവരം പോലീസിനു ലഭിച്ചു. അവിടെ ക്യാമ്പുചെയ്ത്‌ അന്വേഷിക്കുന്നതിനിടയിലാണ് വെള്ളത്തൂവൽ എന്ന സ്ഥലത്തുനിന്നും പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.

വിളപ്പിൽശാല എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാർ, എ.എസ്.ഐ. ആർ.വി.ബൈജു, സി.പി.ഒ.മാരായ ജയശങ്കർ, പ്രദീപ്, പ്രജു എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!