കിണറ്റിൽ കാലു തെറ്റി വീണ 99കാരിയെ ഫയർഫോഴ്സ് രക്ഷിച്ചു

Image only for representation purpose

 

ആറ്റിങ്ങൽ : വീടിന് സമീപമുള്ള കിണറ്റിൽ കാലു തെറ്റി വീണ 99കാരിയെ ഫയർഫോഴ്സ് രക്ഷിച്ചു. കീഴാറ്റിങ്ങൽ വിളയിൽമൂല വട്ടാരവിളവീട്ടിൽ സുമതിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ 45 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ഉയരമില്ലാത്ത ആൾമറയിൽ പിടിച്ചുനടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിൽലാൽ കിണറ്റിലിറങ്ങി സുമതിയെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്രേഷൻ ഓഫീസർ മനോഹരൻ പിള്ള, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, പ്രദീപ്‌, ഷിജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കിണറിന്റെ ഭിത്തിയിൽ തട്ടാതെ നേരെ വെള്ളത്തിലേക്ക് വീണതിനാൽ നിസാര പരിക്കേ ഉണ്ടായിരുന്നുള്ളൂ. ഇവരെ വിലയിൽമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!