ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നു

eiAB2RW44699

 

ആറ്റിങ്ങൽ: ബാലസംഘം ഈസ്റ്റ് – വെസ്റ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിസംബർ 26 ഞായറാഴ്ച ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്ര ക്വിസ്, രചനാ വിഷയങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈസ്റ്റ് മേഖലാ കമ്മിറ്റി പരവൂർകോണം എൽപി സ്കൂളിലും, വെസ്റ്റ് മേഖലാ കമ്മിറ്റി ടൗൺ യുപി സ്കൂളിലും വച്ച് ഞായറാഴ്ച രാവിലെ 10 മണിക്ക് ശാസ്ത്രോത്സവം ആരംഭിക്കും. ശാസ്ത്രപരമായ വിഷയങ്ങളിൽ അറിവും താൽപര്യമുള്ള കുട്ടികൾ ഈ മത്സര പരിപാടിയിൽ കൃത്യമായും പങ്കെടുക്കണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഈസ്റ്റ് കൺവീനർ: സി.ചന്ദ്രബോസ്, ചെയർമാൻ: സാബു
ബന്ധപെടേണ്ട നമ്പർ : 9895357506, 9497268965

വെസ്റ്റ് കൺവീനർ: സി.ദേവരാജൻ,
ചെയർമാൻ: ആർ.രാജു
ബന്ധപ്പെടേണ്ട നമ്പർ : 9496067912, 9497363000

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!