Search
Close this search box.

പിരപ്പൻകോട് പാലവിളയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്

eiUDA2U94339

 

വെഞ്ഞാറമൂട്: പിരപ്പൻകോട് പാലവിളയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ അനുരാജ്, മഹേഷ്‌, രതീഷ്, ബാലു, വിമൽ എന്നീ വെഞ്ഞാറമൂട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. വെമ്പായം ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ വന്ന നേമം സ്വദേശിയായ ബിനുലാലിന്റെ കാറും വെഞ്ഞാറമൂട് സ്വദേശികളുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പോലീസെത്തി വാഹനം മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!