Search
Close this search box.

കണിയാപുരത്ത് മദ്യപ സംഘത്തിന്റെ ആക്രമണം : 3 വീടുകൾ അടിച്ചു തകർത്തു, ഒരാളുടെ തല അടിച്ചു പൊട്ടിച്ചു

eiUJKIU26970

 

കണിയാപുരം: കണിയാപുരത്ത് മദ്യപ സംഘത്തിന്റെ ആക്രമണം : 3 വീടുകൾ അടിച്ചു തകർത്തു, ഒരാളുടെ തല അടിച്ചു പൊട്ടിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ കണിയാപുരം പാച്ചിറയിലാണ് സംഭവം. ആദ്യം റോഡിൽ നിന്ന യുവാക്കളെയാണ് മദ്യപസംഘംആക്രമിച്ചത്. ആക്രമണത്തിൽ പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് മർദ്ദനമേറ്റു. കമ്പിവടി കൊണ്ടുള്ള അടിയിലാണ് ജനിയുടെ തലയ്ക്ക് പരിക്കേറ്റത്.മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് അക്രമി സംഘം വീടുകൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.ഒരു വീടിന്റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു .വാതിലുകൾ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. മറ്റ് രണ്ട് വീടുകൾക്കും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്.

പാച്ചിറ സ്വദേശികളായവരായ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!