Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

 

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.
കിളിമാനൂർ സ്വദേശിയായ പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് തിരുമല, ആറാമട, തൃക്കണ്ണാപുരം, റജി ഭവനിൽ അജയ് ജയൻ (21)നെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ നൽകിയിരുന്ന ഇയാളുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് പീഡനത്തിൽ കലാശിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ നിർദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ
കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്. ഐ വിജിത്ത് കെ നായർ, രാജേന്ദ്രൻ, എ എസ് ഐ താഹിറുദീൻ, ഷജീo, എസ്.സി. പിഒമാരായ പ്രിജിത്, ഷാജി, ബിനു, സിപിഒമാരായ സോജു, കിരൺ, രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!