ബൈക്ക് മോഷണ കേസ്സുകളിലെ പ്രതികൾ ആറ്റിങ്ങലിൽ പിടിയിൽ.

eiTE6C776030

 

ആറ്റിങ്ങൽ :ബൈക്ക് മോഷണ കേസ്സുകളിലെ പ്രതികൾ ആറ്റിങ്ങലിൽ പിടിയിൽ. മുദാക്കൽ ഇളമ്പ കല്ലിൻമൂട് ബിനു വിലാസം വീട്ടിൽ വിഷ്ണു (26), ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ സുജി(35) , കിഴുവിലം ചിറ്റാറ്റിൻകര വലിയകുന്ന് നവഭാരത് സ്ക്കൂളിന് സമീപം ചരുവിള പുത്തൻ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഭിരാജ്(24), മേൽതോന്നയ്ക്കൽ പാട്ടത്തിൻകര പറമ്പിൽ വീട്ടിൽ ശ്യാംലാൽ(29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.

ഇളമ്പ ഇടത്തിമൺ എന്ന സ്ഥലത്ത് നിന്നും സ്ഥലത്തെ താമസക്കാരിയായ സന്ധ്യയുടെ ഉടമസ്ഥതയിലുളള മോട്ടോർ സൈക്കിളും പൂവണത്തുംമൂട് കോടാലിക്കോണം എന്ന സ്ഥലത്ത് നിന്നും സ്ഥലവാസിയായ സച്ചിൻ എന്നയാളുടെ ഉടമസ്ഥതയിലുളള മോട്ടോർ സൈക്കിളും മോഷണം ചെയ്തെടുത്ത കേസ്സിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആന്റി ഓർഗനൈസ്ഡ് ക്രൈം സെൽ തലവനും തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ റാസിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ രാഹുൽ, ബിനിമോൾ, രാധാകൃഷ്ണൻ, എഎസ്ഐ ഉദയകുമാർ, സിപിഒമാരായ ജയകുമാർ, നിധിൻ, ലിജു, സന്തോഷ് ,ഷമീർ, തിരുവനന്തപുരം റൂറൽ ആന്റി ഓർഗനൈസ്ഡ് ക്രൈം സെൽ അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. പ്രതികൾ കടയ്ക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ച് രണ്ടര ലക്ഷം രൂപയുമായി പോയ ഒരു സ്ത്രീയെ ആക്രമിച്ച് പണം കവർച്ച ചെയ്ത കേസ്സിലെ പ്രതികളുമാണ് . പ്രതികളെ ആറ്റിങ്ങൽ കോടതിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!