വയോജന കേന്ദ്രത്തിലെ അമ്മമാർക്ക് ക്രിസ്മസ് സമ്മാനവുമായി പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ എൻ.സി.സി കേഡറ്റുകൾ

ei6LBU337562

 

വിളപ്പിൽ : വയോജന കേന്ദ്രത്തിലെ അമ്മമാർക്ക് ക്രിസ്മസ് സമ്മാനവുമായി പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ എൻ.സി.സി കേഡറ്റുകൾ. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സ്കൂൾ മാനേജർ കണ്ണശ ആനന്ദിന്റെ നേതൃത്വത്തിലാണ് ഉറിയാക്കോട് നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ വയോജന കേന്ദ്രത്തിലെത്തി അമ്മമാർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകിയത്. കണ്ണശ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് വയോജന കേന്ദ്രത്തിലെത്തിയത്. ഹെഡ്മിസ്ട്രസ് ശ്രീദേവി, എൻ.സി.സി കെയർടേക്കർ അഭിജിത്ത്, എൻ.സി.സി പരിശീലക അഞ്ജു എന്നിവർ പങ്കെടുത്തു. സത്യാന്വേഷണ പ്രസിഡന്റ് ഗിൽട്ടൺ ജോസഫ്, സെക്രട്ടറി ജനാർദ്ദനൻനായർ, തമലം വിജയൻ, പ്രേമചന്ദ്രൻ, മോഹനകുമാർ എന്നിവർ ചേർന്ന് സ്കൂൾ അധികൃതരെയും എൻ.സി.സി കേഡറ്റുകളെയും സ്വീകരിച്ചു.രാവിലെ മുതൽ ഉച്ചവരെ അമ്മമാരും കുട്ടികളും സംവദിച്ചും പാട്ടുകൾ പാടിയും അമ്മമാരെ സന്തോഷിപ്പിച്ചു. ക്രിസ്മസ് കേക്ക് മുറിച്ച് അവർക്കൊപ്പം ആഘോഷിച്ചശേഷമാണ് കുട്ടികൾ മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!