105 ലിറ്റർ കോടയുമായി ഗൃഹനാഥനെ അറസ്റ്റ് ചെയ്തു : കുടുംബത്തിന് ഭക്ഷ്യധാന്യങ്ങളും കുട്ടികൾക്കുള്ള നോട്ട്ബുക്കും ധനസഹായവും എത്തിച്ചു നൽകി എക്സൈസ്

eiK2QBS37064

 

വാമനപുരം: വാമനപുരം റേഞ്ച് ഇൻസ്‌പെക്ടറും സംഘവും ചേർന്ന് 2021 ഡിസംബർ 30ന് പാങ്ങോട് ഭരതന്നൂർ പേഴുംമൂട് സ്വദേശി വിശ്വംഭരന്റെ വീട്ടിൽനിന്നും ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 105 ലിറ്റർ കോട കണ്ടെത്തിയതിനെ തുടർന്ന് വിശ്വംഭരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എക്സൈസ് ഓഫീസിൽ ലഭിച്ച നിരവധി പരാതികളെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന്റെ നേതൃത്വത്തിൽ വിശ്വംഭരന്റെ വീട് പരിശോധന നടത്തിയത്.

എന്നാൽ ഗൃഹനാഥനായ വിശ്വംഭരനെ അറസ്റ്റ് ചെയ്തതോടെ വിശ്വംഭരന്റെ കുടുംബം ദുരിതത്തിലായി. വിശ്വംഭരന്റെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും മൂന്നു വയസ്സുള്ള മറ്റൊരു മകളുമാണ് വീട്ടിൽ ഉള്ളതെന്നും അയാളുടെ ഭാര്യ റബ്ബർ ടാപ്പിംഗിനു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുകാര്യങ്ങളും നോക്കുന്നതെന്നും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ മനസ്സിലാക്കി. അബ്കാരി കേസിൽപ്പെട്ട് വിശ്വംഭരൻ റിമാൻഡിലായതിനെ തുടർന്ന് ഒറ്റപ്പെട്ട കുടുംബത്തിന് വാമനപുരം എക്സൈസ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ ചേർന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും കുട്ടികൾക്കുള്ള നോട്ട്ബുക്കും ധനസഹായവും എത്തിച്ചു നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!