തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം;  അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു

Attingal vartha_20260408_222617_0000

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി സജ്ജീകരിച്ച ജില്ലാതല വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു.

ജില്ലയിൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് വെബ്കാസ്റ്റിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടെയാണ് ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് വെബ്കാസ്റ്റിം​ഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ജില്ലാ ഐ.സി.ടി നോഡൽ ഓഫീസർ അനീഷ്‌കുമാർ ബി യുടെ നേതൃത്വത്തിൽ ജില്ലയിലെ ആകെ 3173 പോളിംഗ് ബൂത്തുകളിലും അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് നടപടികൾ തത്സമയം നിരീക്ഷിക്കുന്നതിന് ബൂത്തിനകത്തും പുറത്തുമായാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രസ്തുത ദൃശ്യങ്ങൾ ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ തത്സമയം ലഭ്യമാകും.

തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടെടുപ്പ് പ്രക്രിയകൾ ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ ബൂത്തുകളിലെ ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി 42 ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂമിലെ വലിയ സ്ക്രീനുകളിൽ ഓരോ ബൂത്തിലെയും ദൃശ്യങ്ങൾ ഇവർ നിരന്തരം നിരീക്ഷിച്ച് ഉടനടി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!