ആറ്റിങ്ങലിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു, സ്ത്രീയും കുട്ടികളും രക്ഷപ്പെട്ടു 

Attingal vartha_20260415_224101_0000

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ കാർ ടി.ബി ജംഗ്ഷനിൽ പാർക്കിന്‌ സമീപം വെച്ച് റോഡിനു മധ്യത്തിലുള്ള ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് സ്റ്റീയറിങ് ഇടത്തേക്ക് തിരിക്കുകയും നിയന്ത്രണം വിട്ട കാർ റോഡ് വശത്തെ പാർക്കിന്റെ മതിലും തകർത്ത് പാർക്കിലേക്ക് ഇടിച്ചു കയറി.

അപകടത്തിൽ കാർ ഓടിച്ചിരുന്ന സ്ത്രീയും യാത്രക്കാരായ കുട്ടികളും ഗുരുതര പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ടി.ബി ജംഗ്ഷനിലെ പാർക്കിന്റെ മതിലും നോ പാർക്കിംഗ് ബോർഡ്‌ ഉൾപ്പെടെ എല്ലാം തകർന്നു. കാറിനും കേടുപാട് സംഭവിച്ചു. റിക്കവറി വാഹനം ഉപയോഗിച്ച് അപകടത്തിൽപെട്ട കാർ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!