തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം; ജൂലൈ 16ന് ശ്രീരാമ വിഗ്രഹ ഘോഷയാത്ര

Attingal vartha_20260713_133058_0000

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് മുന്നോടിയായി ജൂലൈ 16 (വ്യാഴാഴ്ച) ശ്രീരാമ വിഗ്രഹ ഘോഷയാത്ര സംഘടിപ്പിക്കുന്നു.

വൈകിട്ട് 5 മണിക്ക് ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, കൊല്ലമ്പുഴ, മുള്ളിയൻകാവ് ജംഗ്ഷൻ, വിളയിൽമൂല ജംഗ്ഷൻ, തിനവിള എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ സമാപിക്കും.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ രാമായണ പാരായണവും വിവിധ ആത്മീയ പരിപാടികളും സംഘടിപ്പിക്കും. രാമായണ പാരായണം വഴിപാടായി നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!