കൊടുവഴന്നൂരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്,

Attingal vartha_20260714_152014_0000

നഗരൂർ : കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്.

പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്നാണ് വാക്കുതർക്കം കൈയാങ്കളിയായത്.

സംഭവത്തിൽ കിളിമാനൂർ സ്വദേശിയും പ്ലസ് വൺ വിദ്യാർഥിയുമായ ബാസിത്തിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ബാസിത് പ്രാഥമിക ചികിത്സ തേടിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി.

സംഭവവുമായി ബന്ധപ്പെട്ട് ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!