
അണ്ടൂർക്കോണം: ഓണാഘോഷങ്ങളുടെ ഭാഗമായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സി.ഡി.എസ്, ഹരിത കർമ്മസേന അംഗങ്ങൾക്ക് ഓണപുടവ വിതരണം നടത്തി. ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്, ഹരിത കർമ്മസേനയിലെ ഏകദേശം 100 അംഗങ്ങൾക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന ഓണപുടവ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഓണപുടവ വിതരണം സംഘടിപ്പിക്കുന്നതെന്ന് സി.ഡി.എസ്, ഹരിത കർമ്മസേന അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്നേഹാദരത്തിന്റെ പ്രതീകമായി പ്രസിഡന്റിന് ഓണപുടവ നൽകി അവർ തിരിച്ചാദരിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മാഹാണി ജസീം മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ ഫാറൂഖ് കണിയാപുരം, സീനാ രാജൻ, ജയചന്ദ്രൻ കുഞ്ഞുവീട്, നൗഫ സജീർ, ശ്യാം, ഷമി, വിവേക്, വിപിൻ, നിജാദ് എന്നിവരുള്‍പ്പെടെ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും വിവിധ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.


