
കിഴുവിലം വലിയ ഏലായിൽ വയലിൽ ഓണം എന്നപേരിൽ ഓണക്കുടിൽ നിർമ്മിച്ചു. പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലാണ് വിശാലമായ വയലിനോട് ചേർന്ന താമരപ്പാടത്തിന് സമീപം ഓണക്കുടിൽ നിർമ്മിച്ചത്.
ഓണക്കുടിൽസന്ദർശകർക്കായി തുറന്നു നൽകുന്നതിൻ്റെ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീറും കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറവും ചേർന്ന് നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം വിനീത അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീത്, സുജ, പുത്തൻവിള നൗഷാദ് എന്നിവർ സംസാരിച്ചു.ഷിജിത്ത്, അരുൺ, സുമേഷ്, ഹസ്സൻ, ദീപ, അഞജു എന്നിവർ പങ്കെടുത്തു.


