ജീവകലയിൽ നിന്ന് 21 നർത്തകിമാർ അരങ്ങത്തേക്ക്

Attingal vartha_20260907_103648_0000

വെഞ്ഞാറമൂട്: ജീവകല കലാ സാംസ്കാരിക മണ്ഡലത്തിലെ നൃത്തക്കളരിയിൽ നിന്ന് ഭരതനാട്യം അഭ്യസിച്ച 21 വിദ്യാർഥിനികൾ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് ആറിന് തിരുവാമനമൂർത്തി ക്ഷേത്രം (തേവർകോവിൽ) വേദിയാകും.

അശ്വിത ബി. ആർ., കൃതികാ ശ്രീജി, അഖില എസ്. എസ്., പുണ്യ എ. ആർ., ആരാദ്ധ്യ എ., ശ്രദ്ധ എ. വി., ആരാദ്ധ്യ ആർ., കൃഷ്ണകൃപ കെ., മേഘ ആർ. എസ്., ആർച്ച ആർ. നായർ, ദേവതീർഥ എസ്. എൻ., ഐശ്വര്യ ആർ. ഡി., അനഘ എസ്. എസ്., രശ്മിക ആർ. എസ്., ശിവപ്രിയ എസ്. വി., അലംകൃത എ. എസ്., സൗമ്യ പി. കെ., അലന എം. പി., അനുഗ്രഹ എം. പി., വൈഗ എസ്. ആർ., നിവേദിത ജെ. എൻ. എന്നിവരാണ് അരങ്ങേറ്റം നടത്തുന്നത്.

കുമാരി ശങ്കരി പാർവതിയുടെ ശിക്ഷണത്തിൽ രണ്ട് വർഷമായി പരിശീലനം നേടിവരുന്ന വിദ്യാർഥിനികളുടെ ആദ്യ രംഗപ്രവേശമാണിത്. ഇവർക്കൊപ്പം സീനിയർ നർത്തകിമാരും അണിനിരക്കും.

നാട്ടുവാങ്കം ശങ്കരി പാർവതി, വോക്കൽ ഡസ്റ്റിൻ ടോം, മൃദംഗം സുധിൻ കെ. സുരേഷ്, വയലിൻ നന്ദു ജെ. എസ്. എന്നിവർ പിന്നണിയിൽ അണിനിരക്കും. ചമയം പൈങ്കുളം രാഹുലും സംഘവും നിർവഹിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!