
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ടൗൺ യു.പി.എസ് ആറ്റിങ്ങൽ, ഗവ. ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്.
ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എ.ഇ.ഒ ലത. ജി.എസ് സ്വാഗതം പറഞ്ഞു. അഡ്വ. സുരേഷ്. വി.എസ്, ബിനു. ജി.എസ്, പി.ടി.എ പ്രസിഡന്റ് സന്തോഷ്. പി, എസ്.എം.സി ചെയർമാൻ ഡോ. രതീഷ് നിരാല, ആറ്റിങ്ങൽ ബി.പി.സി ജമീൽ, പ്രിൻസിപ്പൽ ഉദയകുമാരി, ഹെഡ്മിസ്ട്രസ് ഷാജില ബീവി. എം എന്നിവർ ആശംസകൾ അർപ്പിച്ചു.
വിവിധ കമ്മിറ്റി കൺവീനർമാരായ നിഹാസ്. എസ്, അനീഷ്. ആർ, ഹൻസീർ എന്നിവർ പങ്കെടുത്തു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ദിനേഷ് കുമാർ നന്ദി പറഞ്ഞു.
ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള തുടങ്ങിയ മത്സരങ്ങൾ രണ്ടാം ദിവസമായ നാളെ നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക, വാമനപുരം എം.എൽ.എ സുധീർഷ പാലോട് , വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംഘാടക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.


