വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് വെഞ്ഞാറമൂട് മേലെകുറ്റിമൂട്ടിലാണ് സംഭവം. റോഡ് വശത്ത് കൂടി നടന്ന വരികയായിരുന്ന ശാലിനി(35)യുടെ കഴുത്തിൽ കിടന്ന മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ബൈക്ക് വരുന്നത് കണ്ട് സംശയം തോന്നി യുവതി കുതറി മാറിയതിനാൽ മാല പൊട്ടിക്കാൻ കഴിഞ്ഞില്ല .ഇതിനിടെ നിലത്ത് വീണ യുവതി അബോധാവസ്ഥയിലായങ്കിലും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് അയച്ചു.