ആറ്റിങ്ങലിൽ ഇനി ഇസ്താംബുൾ ഷവർമയും പുതിയ വിഭവങ്ങളും, ഇസ്താംബുൾ റോൾസ് ആൻഡ് ഗ്രിൽസ് നാളെ മുതൽ…

eiNTDO122625

 

ആറ്റിങ്ങൽ : വിവിധ തരം ഷവർമ കഴിച്ചിട്ടുണ്ടാവും. എന്നാൽ ആറ്റിങ്ങലിൽ ഇനി രുചിയുടെയും ആസ്വാദനത്തിന്റെയും മറ്റൊരു അദ്ധ്യായം തുറക്കുകയാണ്. ഇസ്താംബുൾ റോൾസ് ആൻഡ് ഗ്രിൽസ് നാളെ വൈകുന്നേരം മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തലസ്ഥാനത്ത് കവടിയാറിലും മുറിഞ്ഞപാലത്തും ഭക്ഷണപ്രേമികളുടെ ഒന്നാം നമ്പർ ചോയ്സ് ആയി മാറിയ ഇസ്താംബുൾ റോൾസ് ആൻഡ് ഗ്രിൽസ് ആറ്റിങ്ങലിലേക്ക് വരുന്നത് പുതിയ രുചികൂട്ടുകളും വിഭവങ്ങളും പരിചയപ്പെടുത്തിക്കൊണ്ടാണ്. യഥാർത്ഥ ഷവർമയും അതിന്റെ വിവിധ തരം വെറൈറ്റികളും ഫ്രൈഡ് ചിക്കനും ബർഗറും ഗ്രില്ലും എല്ലാം ഇവിടെ ലഭിക്കും. തുർക്ക ചിക്കൻ, തുർക്ക ബീഫ്, ചീസ് റോൾ, ഫലാഫീൽ, ഗ്രിൽഡ് ബീഫ് കോഫ്ത, ഗ്രിൽഡ് യുഫ്ക്ക റോൾ അങ്ങനെ തുടങ്ങി ഒരുപാട് വെറൈറ്റികൾ ഇനി ആറ്റിങ്ങലുകാർക്കും ആസ്വദിക്കാം. ഗുണമേന്മയിൽ ഉപഭോക്താക്കളുടെ വയറും മനസ്സും നിറയ്ക്കാൻ ഇസ്താംബുൾ റോൾസ് ആൻഡ് ഗ്രിൽസ് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മൂന്നാമത്തെ ശാഖ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിൽ തന്നെ ആരംഭിക്കുന്നതും.

നാളെ വൈകുന്നേരം 3 മണിക്ക് ജനപ്രതിനിധികളുടെയും സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ ഇസ്താംബുൾ റോൾസ് ആൻഡ് ഗ്രിൽസ് പ്രവർത്തനം ആരംഭിക്കും. ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷനിൽ ഭീമ ജുവലറിക്ക് സമീപമാണ് ഇസ്താംബുൾ റോൾസ് ആൻഡ് ഗ്രിൽസ് ആരംഭിക്കുന്നത്. ഡൈൻ ഇൻ ഇല്ല. ടേക്ക് എവേ കൗണ്ടറുകളാണ് പ്രവർത്തിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചത്തേക്ക് പ്രത്യേക ഓഫറും വിലക്കുറവും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 8714067980, 8714077980

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!