സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിവന്നയാളെ വർക്കല എക്സൈസ് അറസ്റ്റ് ചെയ്തു.

eiL75DB46235

 

വർക്കല : ഹരിഹരപുരം, തോണിപ്പാറ പ്രദേശങ്ങളിൽ സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിവന്ന യുവാവിനെ വർക്കല എക്സൈസ് അറസ്റ്റ് ചെയ്തു. തോണിപ്പാറ, മണപ്പുഴതൊടി വീട്ടിൽ അഭിലാഷി (35)നെയാണ് പിടികൂടിയത്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളും പണവും മദ്യവിൽപ്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി.എക്‌സൈസ് പരിശോധന മുൻകൂട്ടിയറിഞ്ഞ് പലകുറി രക്ഷപ്പെട്ടിരുന്ന പ്രതിയെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. പ്രിവന്റിവ് ഓഫീസർമാരായ ഷാജി, സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈൻ, താരിഖ്‌ എന്നിവരാണ് അഭിലാഷിനെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!