Search
Close this search box.

പ്രധാന അറിയിപ്പ് : നാളെ(03.03.2022) മുതൽ ആലംകോട് – മണനാക്ക് റോഡിൽ ഗതാഗത നിയന്ത്രണം

eiCP5AN19020

 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് – മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ആലംകോട് മുതൽ തൊട്ടിക്കല്ല് ജംഗ്ഷൻ വരെയുള്ള ഗതാഗതം താത്ക്കാലികമായി നിർത്തി വയ്ക്കുകയാണ്. പൂർണ്ണ തോതിൽ പ്രവർത്തി ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. നാളെ (03.03.2022 വ്യാഴം) മുതലാണ് ക്രമീകരണം.

ആറ്റിങ്ങലിൽ നിന്ന് മണനാക്കിലേക്കും തിരിച്ചും പോകേണ്ട വലിയ വാഹനങ്ങൾ കൊല്ലമ്പുഴ വഴിയോ മണമ്പൂർ എൻഎച്ച് ആഴാംകോണം വഴിയോ പോകേണ്ടതാണ്.

ചെറിയ വാഹനങ്ങൾക്ക് ഇതു കൂടാതെ ചാത്തൻപറ – പറങ്കിമാംവിള മണമ്പൂര് റോഡ് വഴിയും പോകാവുന്നതാണ്.

ആംബുലൻസ്, ഫയർ ഫോഴ്സ് എന്നീ എമർജൻസി വാഹനങ്ങൾക്ക് മാത്രം ആലംകോട് – മണനാക്ക് റോഡിൽ ഗതാഗതം അനുവദിക്കുന്നതാണ്. ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം എന്ന് ഒ.എസ്. അംബിക എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!