സൂക്ഷിക്കുക ! വീടിന്റെ വാതിൽ പൊളിച്ചും മോഷണ ശ്രമം, അതും ആറ്റിങ്ങലിൽ…

eiADAE630282

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മോഷ്ടാക്കൾ വീടിന്റെ വാതിൽ പൊളിച്ച് മോഷണ ശ്രമം നടത്തി. ആറ്റിങ്ങൽ പൂവമ്പാറ തുളസി അമ്പലം റോഡിൽ ഗ്രീൻലാൻഡിൽ സന്ധ്യാ സുജിത്തിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ മോഷണ ശ്രമം നടന്നത്. വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു . മോഷണ ശ്രമം നടന്ന സമയത്ത് സന്ധ്യയും  രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. സന്ധ്യയുടെ ഭർത്താവ് സുജിത് വിദേശത്താണ്. ഇരുനില വീടിന്റെ മുകളിലത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് തകർക്കുകയായിരുന്നു. എന്നാൽ മുകളിൽ നിന്നു വലിയ ശബ്ദം കേട്ട് സന്ധ്യ ഉണർന്ന് ലൈറ്റിട്ടതോടെ കള്ളൻമാർ ഓടി രക്ഷപെടുകയായിരുന്നു. ആറ്റിങ്ങൽ സി.ഐയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!