ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പണ്ടകശാല വാർഡിൽ സുരക്ഷ ക്യാമറകൾ സ്ഥാപിച്ചു. പണ്ടകശാല വാർഡ് മെമ്പർ വി. ബേബിയുടെ നേതൃത്വത്തിൽ ‘കാവൽ’ എന്ന പേരിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് മെമ്പർ പറഞ്ഞു. പണ്ടകശാല, ശാർക്കര, പുതുക്കരി വാർഡ് കമ്മിറ്റികൾക്കാണ് പദ്ധതിയുടെ സംഘടന ചുമതല. പദ്ധതിയുടെ ഒന്നാം ഘട്ട ഉത്ഘാടനം കെപിസിസി എക്സിക്യൂട്ടീവ് അംഗം വർക്കല കഹാർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ വി. ബേബി ആദ്യക്ഷതയും രാജേഷ്. ബി. എസ് സ്വാഗതവും ആശംസിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി. കെ. രാജു, എംജെ ആനന്ദ്, മണ്ഡലം പ്രസിഡന്റ് രാജേഷ്. ബി. നായർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വത്സല, വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ ആർപി , സിഎംപി സംസ്ഥാന കമ്മിറ്റി അംഗം മുരുകൻ എന്നിവർ സംസാരിച്ചു.