Search
Close this search box.

പനവൂരിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം

 

പനവൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 5 പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 1300 കുട്ടികൾക്കു പ്രഭാത ഭക്ഷണവും പ്രീ- പ്രൈമറിയിലെ കുട്ടികൾക്ക് പോഷകാഹാരവും നല്കാൻ തീരുമാനിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ആറ്റിൻ പുറം ഗവ: യു.പി. എസിൽ വച്ച് പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി നിർവ്വഹിച്ചു. പഞ്ചായത്തിലെ 5 വിദ്യാലങ്ങളിലും ഏകീകൃത രീതിയിൽ പ്രഭാത ഭക്ഷണം നല്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഉപ്പു മാവ്, രണ്ടു ദിവസം ഇഡ്‌ഡലി, അവിലും മധുര കൊഴക്കട്ടയും, പുട്ടും കടലയും എന്ന തരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങൾ കുട്ടികൾക്ക് നൽകണം . പോഷകാഹാരത്തിന്റെ ഭാഗമായി പാൽ, പഴവർഗ്ഗങ്ങൾ എന്നിവ നിർബന്ധമായും നല്കണമെന്നും ഭരണ സമിതി അറിയിച്ചിട്ടുണ്ട്. ശക്തമായ മോണിറ്ററിംഗിലൂടെ പരിപാരിടി കുറ്റമറ്റ രീതിയിൽ തന്നെ നടപ്പിലാക്കുമെന്നും ഭരണ സമിതി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!