Search
Close this search box.

പെരിങ്ങമ്മലയിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസും സെപ്റ്റംബർ 17ന്

 

പെരിങ്ങമ്മല : ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പെരിങ്ങമ്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17ന് രാവിലെ 9: 30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസും നടക്കുന്നത്.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സലിം മൗലവി കൊല്ലരുകോണം അധ്യക്ഷത വഹിക്കുന്ന പരിപാടി പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് മന്നാനി സ്വാഗതം ആശംസിക്കും. സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ മഞ്ഞപ്പാറ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തടത്തിൽ ഷാൻ, പെരിങ്ങമല ഗവ യുപിഎസ് പിടിഎ പ്രസിഡന്റ്‌ ഷെനിൽ റഹീം, ഇക്ബാൽ ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്‌ ജലീൽ വില്ലിപ്പയിൽ, ഡി.കെ.എൽ.എം പെരിങ്ങമല മേഖലാ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി, സെക്രട്ടറി ഇർഷാദ് ബാഖവി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 10 മണി മുതൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി കെ ജയരാജ് കൗൺസിലിംഗ് ക്ലാസും ബോധവൽക്കരണവും നടത്തും . പ്രോഗ്രാം കമ്മിറ്റി മെമ്പർ ആസിം ജൗഹരി കൃതജ്ഞത രേഖപ്പെടുത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!