വാമനപുരത്ത് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

eiQYA6E87476

വാമനപുരത്ത് ബൈക്കിൽ വില്പനയ്ക്ക് കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. നെല്ലനാട് മണലിമുക്ക് സ്വദേശി സജീവി(36)നെയാണ് അറസ്റ്റ് ചെയ്തത്.വാമനപുരം എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൻ നടത്തിയ വാഹന പരിശോധനയിൽ വാമനപുരം പാലത്തിന് സമീപത്തുനിന്നും KL-21-S-3445 നമ്പർ ബജാജ് ഡിസ്കവർ ബൈക്കിൽ വിൽപ്പനക്കായി കഞ്ചാവ് കടത്തികൊണ്ട് വന്ന സജീവിനെ അറസ്റ്റ് ചെയ്ത് NDPS വകുപ്പ് പ്രകാരം കേസെടുത്തു. കാരേറ്റ് ജംഗ്ഷനിലും പരിസരത്തും വെഞ്ഞാറമൂട് ബസ് സ്റ്റാൻഡ് പരിസരത്തുമാണ് പ്രതി സ്ഥിരമായി കഞ്ചാവ് വില്പന നടത്തിവന്നത്. കൂടാതെ വേളാവൂരും പരിസരത്തും മദ്യവ സംഘങ്ങൾ തമ്പടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെറൂള ജംഗ്ഷന് സമീപത്ത് നിന്നും പൊതു സ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് മീനാറ സ്വദേശി മണിക്കുട്ടനെയും അറസ്റ്റ് ചെയ്തു കേസെടുത്തു . പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാറിനെ കൂടാതെ പ്രിവന്റ്റീവ് ഓഫീസർ സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ, റിജു,ഹാഷിം, വനിത സിവിൽ എക്സൈസ് ഓഫീസർ ലീന മോൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!