പള്ളിക്കൽ മടവൂരിൽ ചാരായം വാറ്റുന്നതിനിടെ പ്രതിയെ പോലീസ് പിടികൂടി

ei787H088587

പള്ളിക്കൽ : പള്ളിക്കലിൽ വീടിനുള്ളിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ.പള്ളിക്കൽ മടവൂർ നടുവത്തോല വറ്റല്ലൂർക്കാവിന് സമീപം താമസിക്കുന്ന രാജനെ(53)യാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പോലീസ് നടത്തിയ പരിശോധനയിലാണ് രാജനെ കയ്യോടെ പൊക്കിയത്. പോലീസ് എത്തുമ്പോൾ പ്രതി വാറ്റിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. പള്ളിക്കൽ എസ്എച്ച്ഒ ശ്രീജേഷ് വികെയുടെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും നാലു ലിറ്റർ ചാരായവും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു. എസ്ഐ സഹിൽ എം, ഗ്രേഡ് എസ്ഐ ബാബു, സിപിഒമാരായ ശ്രീകുമാർ, മഹേഷ്‌, ഡ്രൈവർ സിപിഒ ഉഷാർ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!