Search
Close this search box.

ജീവിതത്തിന്റെ താളം കെടുത്തുന്ന ഇരുളിന്റെ വേരറുക്കാൻ പെരുംകുളം എ.എം.എൽ.പി.എസിലെ കുരുന്നുകളും

പെരുംകുളം: “ഒന്നിച്ചൊന്നായി പറയാം അരുത് അരുത് അരുത്’ എന്ന സന്ദേശം ഉയർത്തികൊണ്ട് പെരുംകുളം എ.എം.എൽ.പി.എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. 10.30 നു രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്‌ വുമൺ എക്സ്സൈസ് ഓഫീസർ സൽമ നിർവഹിച്ചു.

പാട്ടുകളിലൂടെയും കഥകളിലൂടെയും നയിച്ച ക്ലാസ്‌ ശ്രദ്ധേയമായി. ലഹരി വിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും നഴ്സറി അധ്യാപികയായ ദിവ്യ ക്യാൻവാസിലേയ്ക്ക് പകർത്തി. രക്ഷിതാക്കൾ
ലഹരി വിരുദ്ധ ദീപം തെളിയിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ,
പി.ടി.എ പ്രസിഡന്റ്‌ സഞ്ജു സലിം, സ്കൂൾ ഹെൽത്ത് ക്ലബ്ബ് കോ ഓർഡിനേറ്ററും അധ്യാപകനുമായ ദിലിത്ത്, മറ്റ് അധ്യാപകരായ രജിത, ഷിജി, കൃഷ്ണരാജ്, ഷം ലാൻ, അക്ബർഷാ, രജനി എന്നിവർ നേതൃത്വം നൽകി.
രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം
കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!