Search
Close this search box.

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിനുള്ളിൽ മാല മോഷണം, കോയമ്പത്തൂർ സ്വദേശിനിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

eiDEZ9350488

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണം കവർന്ന ആന്ധ്ര സ്വദേശിനിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.കോയമ്പത്തൂർ സ്വദേശി മഹാലക്ഷ്മി ആണ് പിടികൂടിയത്.ഇന്ന് വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സംഭവം.

വെമ്പായം സ്വദേശിനിയായ സ്ത്രീയുടെ സ്വർണമാലയാണ് കവർച്ച ചെയ്തത്. സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാർ ഇടപെടുകയായിരുന്നു.
സംശയം തോന്നിയ മഹാലക്ഷ്മിയെ ബസ്സിലെ മറ്റ് യാത്രക്കാർ പരിശോധിക്കുകയും ആ സമയം ഇവർ ബസ്സിനുള്ളിൽ മാല വലിച്ചെറിയുകയുമായിരുന്നു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!