പോത്തൻകോട് : ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർത്ഥനകൾ ഫലം കണ്ടു. കാണാതായ പോത്തൻകോട് സ്വദേശിനി 19 കാരിയായ സുആദയെ ഒടുവിൽ കണ്ടെത്തി.പോത്തൻകോട് കോണത്ത് വീട്ടിൽ ദാറുൽ ഹുദയിൽ സുആദയെ ഇക്കഴിഞ്ഞ സെപ്റ്റംബർ 30നു വൈകുന്നേരം 5 മണി മുതലാണ് കാണാതായത്. സുആദയെ കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ബന്ധുക്കൾ കോഴിക്കോട് എത്തി സുആദയെ പോത്തൻകോട് വീട്ടിലേക്ക് കൂട്ടികൊണ്ടു വരുകയാണ്.
