Search
Close this search box.

ആധ്യാത്മികതക്കൊപ്പം അംഗങ്ങളുടെ ഭൗതിക വികസനത്തിനും യോഗം പ്രാധാന്യം നൽകും: വെള്ളാപ്പള്ളി നടേശൻ

IMG-20230101-WA0029

മംഗലപുരം:ആധ്യാത്മികതക്കൊപ്പം അംഗങ്ങളുടെ ഭൗതിക വികസനത്തിനും എസ്.എൻ.ഡി.പി. യോഗം പ്രാധാന്യം നൽകുമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇടവിളാകം എസ്.എൻ.ഡി.പി. ശാഖയുടെ പുതിയ ആസ്ഥാന മന്ദിരോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങൾ സമുദായത്തിന് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർവ്വരും സോദരത്വേന വാഴുന്ന സ്ഥാനമാണിവിടെ എന്ന തത്വത്തിൽ അധിഷ്ഠിതമായി ഇതര സമുദായക്കാരേയും ശിവഗിരി തീർത്ഥാടനത്തിലേയ്ക്ക് ക്ഷണിക്കണമെന്നും അതിനായി ശിവഗിരി ഭരണസമിതി ശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതാപിതാക്കളുടെ സ്മരണാർത്ഥം ആസ്ഥാന നിർമ്മാണത്തിന് 3 സെന്റ് വസ്തു നൽകിയ ഷാജി പ്രകാശ്, സജി പ്രസാദ് എന്നിവരേയും, വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളേയും യോഗത്തിൽ ആദരിച്ചു.

ശാഖാ പ്രസിഡന്റ് ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് പൊന്നാലയം, വൈസ്പ്രസിഡന്റ് കൃഷ്ണഗോകുലം സന്തോഷ്കുമാർ, ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, സെക്രട്ടറി രാജേഷ് ഇടവക്കോട്, യോഗം ഭാരവാഹികളായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, ബാബുചന്ദ്രൻ, പ്രദീപ് ദിവാകരൻ, ശ്വാംലാൽ, ബീന പ്രദീപ് എന്നിവർ സംസാരിച്ചു.

പ്രസ്തുത മഹാസമ്മേളനത്തിൽ മുൻകാല എസ്.എൻ.ഡി.പി. ശാഖാപ്രവർത്തകരേയും, ഉന്നതവിദ്യാഭ്യാസ വിജയം നേടിയ വിദ്യാർത്ഥികളേയും കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രതികളേയും ആദരിക്കുകയും തുടർന്ന് നിർധന രോഗികൾക്ക് ചികിത്സാ സഹായം നൽകുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!