ആറ്റിങ്ങൽ പൂവൻപാറയിലെ അപകടം, മരിച്ചത് ആലംകോട് വഞ്ചിയൂർ സ്വദേശി

ei87KXN55685

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടത് ആലംകോട് വഞ്ചിയൂർ സ്വദേശി. വഞ്ചിയൂർ അറ്റത്തുമൂലവീട്ടിൽ സുഗതൻ (60) ആണ് മരിച്ചത്. ഹോണ്ട ആക്ടിവ സ്കൂട്ടറിൽ സഞ്ചരിക്കവെ രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്കൂൾ ബസ്സിനെ അതേ ദിശയിൽ സുഗതൻ സഞ്ചരിച്ചു വന്ന ഇരുചക്രവാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് അപകടം. സുഗതൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിൽ നിന്നും പോസ്റ്റ്മാനായി റിട്ടയർ ചെയ്തയാളാണ് സുഗതൻ.

മക്കൾ : ആതിര, അഞ്ജന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!