Search
Close this search box.

രുചി മേളം – മില്ലറ്റ് ഫുഡ് ഫെസ്റ്റുമായി ഗവ: എൽ പി എസ് ചെമ്പൂര്

ei8C7FJ75860

ഉഷ്ണമേഖലാ രാജ്യങ്ങളിൽ വളരുന്ന ചെറു ധാന്യങ്ങളെയാണ് പൊതുവേ മില്ലറ്റുകൾ എന്ന് വിളിക്കുന്നത്. 2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ലോകമെങ്ങും ആചരിക്കുകയാണ് ഭാവിയുടെ ഭക്ഷണം എന്നാണ് മില്ലറ്റിനെ വിശേഷിപ്പിക്കുന്നത് അരി ,ഗോതമ്പ് എന്നിവയയെല്ലാം അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ ,മിനറൽസ് ,വിറ്റാമിനുകൾ മുതലായവയും കുറഞ്ഞ കലോറി മൂല്യവും ഇവയെ ആഹാര പദാർത്ഥത്തിലെ വിശിഷ്ട ഘടകങ്ങൾ ആക്കി മാറ്റിയിരിക്കുന്നു.

ഇത്തരം ഭക്ഷ്യധാന്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതിനോടൊപ്പം ഇവ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളുടെ പാചകവും പ്രദർശനവും ആണ് രുചി മേളം മില്ലറ്റ് ഫുഡ് ഫെസ്റ്റ് ലക്ഷ്യമാക്കിയത്. പോഷക സമ്പുഷ്ടിയാണ് ഇത്തരം ധാന്യങ്ങളുടെ ഏറ്റവും വലിയ ആകർഷണം.

തിനപ്രഥമൻ, തിന കുറുക്ക് ,കാരമൽ പായസം ,ചാമ പായസം, ചാമവട, ചാമദോശ ,ചാമ ഉപ്പുമാവ് ,റാഗി ഇടിയപ്പം, റാഗി പുട്ട്, റാഗി നെയ്യപ്പം, റാഗി മിൽക്ക് ഷേക്ക്, മസാല സീറ്റ് കോൺ ,ചാമ ഹൽവ ,തിന കുറുക്ക്, ചോളം പുട്ട് ,ചോളം ഇടിയപ്പം, ചോളം ഉപ്പുമാവ് ,റാഗി ദോശ ,റാഗി മിഠായി, തിന ദോശ ,കൂരവ് കുറുക്ക് കൂവരക് ഉണ്ണിയപ്പം, കൂവരക് കുറുക്ക്, ഉപ്പുമാവ്, ചാമക്കഞ്ഞി ,റാഗി കേക്ക് ,റാഗി ഇലയട, റാഗി കിണ്ണത്തപ്പം, റാഗി ദോശ , എന്നിങ്ങനെ നൂറ്റി മുപ്പതോളം മില്ലറ്റ് വിഭവങ്ങളാണ് രുചി മേളത്തിൽ ഉണ്ടായിരുന്നത്.
രുചിമേളം ഫുഡ് ഫെസ്റ്റ് പ്രഥമാധ്യാപിക ജാസ്മിൻ ഉദ്ഘാടനം ചെയ്തു അധ്യാപകരും പിടിഎ പ്രതിനിധികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!