Search
Close this search box.

വർക്കല പാപനാശത്ത് അനധികൃത നിർമ്മാണം പൊളിച്ചു നീക്കി .

eiPYUKD87836

വർക്കല : തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് വർക്കല തീരദേശ വിനോദ സഞ്ചാര മേഖലയിൽ പടുത്തുയർത്തിയ അനധികൃത നിർമ്മാണം നഗരസഭ പൊളിച്ചു നീക്കി.

നഗരസഭയുടെ അനുമതിയോ CRZ മാനദണ്ഡങ്ങളോ പാലിക്കാതെ അനധികൃതമായി നിർമ്മിച്ച കെട്ടിടം ആണ് നഗരസഭയുടെ പൊളിച്ചുനീക്കൽ നടപടികൾ നേരിടുന്നത്. തികച്ചും അപകടകരമായ അവസ്ഥയിൽ കയ്യേറിയാണ് കെട്ടിടം നിർമ്മിച്ചത്. മല നിരപ്പിൽ നിന്ന് ഒരു മീറ്റർ മാത്രം അകലം പാലിച്ചുകൊണ്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ക്ലിഫി പാണ്ഡേ എന്ന പേരിൽ സ്ഥാപനം പ്രവർത്തനം നടന്ന് വരുന്നത് രണ്ട് മാസം മുൻപ് മാത്രമാണ് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് ഇക്കഴിഞ്ഞ നവംബറിൽ അപകടവസ്ഥയിൽ നിർമ്മാണം നടത്തിയ കെട്ടിടത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള താൽക്കാലിക ഉത്തരവ് നഗരസഭ സെക്രട്ടറി നൽകുകയായിരുന്നു. ഹിയറിംഗിനായി ഓടയം സ്വദേശിയായ കെട്ടിട ഉടമ സഫിയുള്ളയെ ഡിസംബർ 16 ന് വിളിപ്പിച്ചു എങ്കിലും ഹാജരായിരുന്നില്ല. കെട്ടിടം പൊളിച്ചു മാറ്റണം എന്നുള്ള ഉത്തരവ്‌ നൽകിയിട്ടും ഉടമസ്ഥന്റെ ഭാഗത്ത്‌ നിന്നും യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോട് കൂടി നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൊളിച്ചു മാറ്റൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ജെസിബി ഉൾപ്പെടെ പൊളിച്ചുമാറ്റാനുള്ള യന്ത്രസമാഗികളുമായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ നടത്തിപ്പുകാരനും ഉടമയുടെ മകനുമായ അദ്നാൻ എന്ന വ്യക്തി കെട്ടിടത്തിനുള്ളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയെങ്കിലും വർക്കല പോലീസ് സ്ഥലത്തെത്തി നഗരസഭാ ഉദ്യോഗസ്ഥർക്ക് നാപടികൾ സ്വീകരിക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു. തൊട്ടടുത്ത സ്ഥാപനത്തിൽ നിന്നും വൈദ്യുതി കണക്ഷൻ എടുത്തുകൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വന്നത്. ഇത് കണ്ടെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥാപനത്തിന് 3 ലക്ഷത്തോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്

നിരവധി കെട്ടിടങ്ങളാണ് വർക്കലയിൽ ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ളത്. പാപനാശം കേന്ദ്രമാക്കി നിരവധി റിസോർട്ടുകൾക്കാണ് പൊളിച്ചുനീക്കണം എന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്. നിരവധി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും നഗരസഭ നടപടികൾക്ക് എതിരെ ഹൈക്കോടതി സ്റ്റേ വാങ്ങിയിട്ടുള്ള സ്ഥാപനകൾക്ക് എതിരെയും നിയമപരമായ നടപടികൾ സ്വീകരിച്ചു വരുന്നതായി നഗരസഭ ചെയർമാൻ കെ എം ലാജി അറിയിച്ചു.

അതീവ ദുർബല പ്രദേശമായ പാപനാശം കുന്നുകൾ സംരക്ഷിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!