വർക്കലയിൽ കോവിഡ് മരണം

eiNZT0X67459

വർക്കല പനയറ സ്വദേശിയായ എൻബി നിവാസിൽ അരവിന്ദാക്ഷൻ നായർ(57) ആണ് ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്.

ഇദ്ദേഹം ക്യാൻസർ രോഗി ആയിരുന്നു . ചികിത്സയ്ക്കായി ഇദ്ദേഹത്തെ ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവ് ആയി കാണപ്പെടുകയും ആയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുന്നത്. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത് . ആഴ്ചകളായി ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ആറ്റിങ്ങൽ ഒരു പച്ചക്കറി സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്.

ഭാര്യ : ഷീജ, മക്കൾ :അമൽ അരവിന്ദ്, അമല അരവിന്ദ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!