കിളിമാനൂർ : പിതാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
കിളിമാനൂർ ഈന്തന്നൂർ കോളനി കിഴക്കുംകര മേലയിൽ വീട്ടിൽ രാജന്റെ മകൻ രാജേഷ് (28) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ മ്യപിച്ചുകൊണ്ടിരുന്ന പിതാവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം ബഹളം വയ്ക്കുകയും പ്രതി മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൊട്ടിച്ച് പിതാവിന്റെ കഴുത്തിൽ കുത്തിയ ശേഷം തോർത്ത് മുണ്ട് കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
രാഴ്ചക്കാലമായി പ്രതി ഭാര്യയുമായി പിണങ്ങി പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് പ്രതി സ്ഥലത്ത് നിന്നും ഓടിപ്പോവുകയും ബഹളം കേട്ടെത്തിയ നാട്ടുകാർ രാജൻ മരിച്ചു കിടക്കുന്നത് കണ്ടു പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് പ്രതിയെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എസ്ഐമാരായ ഷജിം, രാജേന്ദ്രൻ, എഎസ്ഐ താഹിർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷംനാദ്, അരുൺ, രജിത്ത് രാജ്, ഷാജി, മഹേഷ് സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, തസിൻ,ശ്രീരാജ് ഷാഡോ ടീം അംഗങ്ങളായ എസ് ഐ ദിലീപ്, ഫിറോസ്, അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.