വർക്കല : കേരള ഗസറ്റെഡ് ഓഫീസർസ് അസോസിയേഷൻ വർക്കല ഏരിയ വനിത കമ്മിറ്റി വനിത ദിനത്തിൽ വനിതകൾക്കായി കാൻസർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കെ ജി ഒ എ വർക്കല ഏരിയ പ്രസിഡന്റും ഇടവ ഗവ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറുമായ ഡോ രശ്മി ആർജെ അധ്യക്ഷയായ ചടങ്ങിന്റെ ഉദ്ഘാടനം ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനി. പി നിർവഹിച്ചു. പള്ളിക്കൽ ഗവ ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടറും കെ ജി ഒ എ വർക്കല ഏരിയ വനിത കൺവീനറുമായ ഡോ ഈന. ഡി ‘സ്ത്രീകളിലെ കാൻസർ’ എന്ന വിഷയത്തിൽ ആരോഗ്യബോധവത്കരണ ക്ലാസ്സ് നയിച്ചു.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനപ്രതിനിധികൾ, കുടുംബശ്രീപ്രവർത്തകർ,ഹരിതകർമസേന പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി നൂറോളം പേർ ക്ലാസ്സിൽ പങ്കെടുത്തു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ യോഗത്തിന് നന്ദി പറഞ്ഞു