Search
Close this search box.

രണ്ടാം ഘട്ട നികുതി കളക്ഷൻ ക്യാമ്പ് നാളെയും മറ്റന്നാളും ; 10 കളക്ഷൻ കൗണ്ടറുകളുമായി ആറ്റിങ്ങൽ നഗരസഭ

IMG_20230214_18072574

ആറ്റിങ്ങൽ: നഗരസഭ റെവന്യു വിഭാഗത്തിന്റെ നേതൃത്വത്തിൽ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ 11.03.2023 ശനിയാഴ്ച്ചയും 12.03.2023 ഞായറാഴ്ച്ചയും നികുതി കളക്ഷൻ ക്യാമ്പുകൾ തുറക്കുന്നു.

നികുതിദായകർക്ക് പിഴ കൂടാതെ നികുതി ഒടുക്കാനുള്ള സൗക്യാർത്ഥമാണ് പൊതു അവധി ദിവസങ്ങളിൽ ഇത്തരം ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന് ചെയർപേഴ്സൺ എസ്.കുമാരി വ്യക്തമാക്കി.

11.03.2023 (ശനി)

• കൃഷിഭവൻ (വാർഡ് – 18, 19, 20,)

• ജയഭാരത് സ്കൂൾ (വർഡ് – 10, 12, 13, 15)

• ജ്യോതിസ് സ്കൂൾ (വാർഡ് – 16, 17)

• അഭയ കേന്ദ്രം കൊല്ലമ്പുഴ (വാർഡ് – 23, 24, 25, 27)

• എൽ.എം.എസ് സ്കൂൾ (വാർഡ് – 4, 5)

12.03.2023 (ഞായർ)

• രാമച്ചംവിള എൽപി സ്കൂൾ (വാർഡ് – 20, 21, 22, 23, 25)

• അവനവഞ്ചേരി തെരുവ് ജംഗ്ഷൻ മദ്രസാഹാൾ (വാർഡ് – 8, 13, 14)

• എൻ.എസ്.എസ് കരയോഗം ഹാൾ എൽ.എം.എസ് ജംഗ്ഷൻ (വാർഡ് – 4, 11, 30)

• ആയൂർവ്വേദ ആശുപത്രി പനവേലിപറമ്പ് (വാർഡ് – 5, 6)

• സാരാഭായ് കുഴിമുക്ക് (26, 27, 28, 29)

രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആയിരിക്കും കളക്ഷൻ സെന്റെറുകളുടെ പ്രവർത്തനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!