മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങിന് വരാത്ത കുടുംബശ്രീ പ്രവർത്തകരിൽനിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം. ആനാട് പഞ്ചായത്തിലെ വേങ്കവിള വാർഡ് മെമ്പറുടേതാണ് ഭീഷണി. ഞായറാഴ്ച വൈകീട്ട് 4.30-ന് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തണമെന്നാണ് കുടുംബശ്രീ പ്രവർത്തകരെ നിർബന്ധിക്കുന്നത്.
ശബ്ദസന്ദേശം പുറത്തുവന്നതോടെ 100 രൂപ പിഴ ഈടാക്കുമെന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന വിശദീകരണവുമായി സിപിഐ പഞ്ചായത്തംഗം ശ്രീജ രംഗത്തെത്തി. വൈകിട്ട് നാലിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്യുന്നതെന്ന് മെമ്പർ വിശദീകരിക്കുന്നുണ്ട്.
മുഴുവൻ കുടുംബശ്രീ അംഗങ്ങളും വൈകിട്ട് 4.30ന് പഴകുറ്റിയിൽ എത്തിച്ചേരണം. വരാത്തവരിൽനിന്ന് 100 രൂപ പിഴ ഈടാക്കും എന്നാണ് പഞ്ചായത്ത് അംഗത്തിന്റെ ശബ്ദ സന്ദേശം. കുടുംബശ്രീ പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശം അയച്ചതെന്നാണ് വിവരം