Search
Close this search box.

ആലംകോട് എൽപിഎസ് 113ന്റെ നിറവിൽ – നിറക്കൂട്ട് 2k23 നാളെ

FB_IMG_1678816134321

ആലംകോടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി നൂറ്റാണ്ട് പിന്നിട്ടു വിദ്യാലയ മുത്തശ്ശിയാണ് ആലംകോട് എൽപിഎസ്. ഈ വിദ്യാലയത്തിന്റെ പടി കയറാത്തവരായി ഇന്നാട്ടിൽ ആരും ഇല്ല എന്ന് തന്നെ പറയാം. 113 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ ആദ്യ കാലത്ത് കുടിപ്പളളിക്കൂടമായിരുന്നു. പിന്നീട് മുസ്ലിം സ്കൂളായി അറിയപ്പെട്ടു.

അറിവിന്റെ പാഠങ്ങൾ പകർന്നു നൽകിയ വിദ്യാലയത്തിന്റെ 113-ാം വാർഷികാഘോഷം ‘നിറക്കൂട്ട് 2k23’ നാളെ (മാർച്ച് 15നു) ആലംകോട് ഹാരിസൺ പ്ലാസയിൽ (അഡ്വ. മുഹമ്മദ് കത്ത് നഗർ) വച്ചു നടത്തുകയാണ്. എംഎൽഎ ഒഎസ്. അംബിക അധ്യക്ഷയാകുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണവും നടത്തും.

രാവിലെ 9.30നു നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. കൂട്ടികൾ ഒരു വർഷം കൊണ്ട് നേടിയെടുത്ത പഠന മികവുകളും നേർക്കാഴ്ചയാണ് പിന്നീട് സ്കൂളിൽ നടക്കുന്നത്. ഉച്ചക്ക 1.30മുതൽ ഹാരിസൺ പ്ലാസയിൽ കുട്ടികളുടെ കലാവിരുന്ന്, സംസ്കാരിക സമ്മേളനം, ആദരം, അവാർഡ് വിതരണം, സ്റ്റേജ് ഷോ, ഘോഷയാത്ര, ഗുരുവന്ദനം, പൂർവ വിദ്യാർത്ഥി സംഗമം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നിറക്കൂട്ടുകളായി അവതരിപ്പിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!