Search
Close this search box.

ആറ്റിങ്ങൽ നഗരസഭ 2023-24 ബഡ്ജറ്റ് അവതരിപ്പിച്ചു

eiY6RM373169

ആറ്റിങ്ങൽ നഗരത്തിന്റെ സമഗ്രവികസനവും ക്ഷേമവും, സേവനവും, തൊഴിൽ സാധ്യതകളും ലക്ഷ്യമാക്കിയുളള 2023-24 ലെ ബഡ്ജറ്റ് വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അവതരിപ്പിച്ചു.

കഴിഞ്ഞ 25 വർഷം കൊണ്ടുണ്ടായ നേട്ടങ്ങൾ വിലയിരുത്തിക്കൊണ്ട്, ജനകീയാസൂത്രണത്തിലൂടെ നേടാൻ കഴിയാത്ത പ്രാദേശിക സാമ്പത്തിക വികസനത്തിന് കൂടുതൽ ഊന്നൽ നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

സുസ്ഥിരമായ ഒരു വരുമാന മാർഗ്ഗത്തിന് എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള കർമ്മ പദ്ധതികളാണ് ബഡ്ജറ്റിലുളളത്. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിലൂടെയും, തരിശുരഹിത നഗരം പദ്ധതിയിലൂടെയും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

വാമനപുരം നദീ തീര സംരക്ഷണത്തിനും പരിപാലനത്തിനും ആറാട്ടുകടവ് മുതൽ ആറാട്ടുകടവ് വരെ എന്ന പദ്ധതി വിഭാവനം ചെയ്യുന്നു. കൊല്ലമ്പുഴ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനുളള വിവിധ പദ്ധതികൾ ബഡ്ജറ്റിലുണ്ട്. 25 വർഷത്തെ നഗരവികസനത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യമാണ് ബഡ്ജറ്റ്. മാലിന്യ പരിപാലന പ്ലാന്റ് ലോകോത്തര മാതൃകയാക്കാനും, ജനങ്ങൾക്ക് സേവനവും ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യാനും അഴിമതി രഹിതവും, സുതാര്യവുമായ ഭരണത്തിനുതകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളും ബഡ്ജറ്റിലുണ്ട്.

ആകെ വരുമാനം 739140349/- രൂപയും ആകെ ചെലവ് 622210400/- രൂപയും, 116929949/- നീക്കിയിരിപ്പുമുളള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ബഡ്ജറ്റിന്മേൽ നാളെ ചർച്ച നടക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!