മാലിന്യ സംസ്‌കരണ നിയമ ലംഘനം : പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം

eiHSSYL70591

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം.

നിയമ ലംഘനങ്ങള്‍ കണ്ടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയാണ് വിവരം അറിയിക്കേണ്ടത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതോ കത്തിക്കുന്നതോ നിരോധിത പ്ലാസ്റ്റിക് വില്‍ക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ / വീഡിയോ സഹിതം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ enforcementtvm@gmail.com എന്ന ഇ – മെയിലില്‍ പരാതി നല്‍കാം. ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടിയുണ്ടാകുമെന്നും ജില്ലാ ശുചിത്വമിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

അതേസമയം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറകടര്‍ ചെയര്‍മാനും ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജില്ലാ നോഡല്‍ ഓഫീസറുമായാണ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.

ശുചിത്വ – മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍ , പരിശോധന നടത്തല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, സംഭരണം, വില്‍പ്പന, എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കല്‍ തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതലകള്‍. നിയമ ലംഘനങ്ങള്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പിഴ അടപ്പിക്കുന്നതടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും.

ജില്ലാ ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!