തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭീമമായ കെട്ടിട നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി. കേരള പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റീസ് ചട്ടങ്ങളില്‍ യാതൊരു ഭേദഗതിയും വരുത്താതെയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ സവിദ്യാലയങ്ങള്ക്ക് നികുതി ബാധകമാക്കിയതെന്നും ഈ നീക്കം നീതിരഹിതവും അനുചിതവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ ധനമന്ത്രിയെ ധരിപ്പിച്ചു.
അണ് എയ്ഡഡ് വിദ്യാലയ കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ നികുതി ചുമത്തി നോട്ടീസ് അയച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പത്തുശതമാനം വരുന്ന അണ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്തുന്നത് വിദ്യാലയങ്ങള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കും.
സംസ്ഥാനത്ത് 3,000ത്തിലധികം അണ് എയ്ഡഡ് വിദ്യാലയങ്ങളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സാമൂഹിക സേവന താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. സര്‍ക്കാറിന് വരുന്ന കോടികളുടെ ബാധ്യതയാണ് അണ് എയ്ഡഡ് വിദ്യാലയ നടത്തിപ്പുകാര്‍ സേവന താത്പര്യത്തോടെ ഏറ്റെടുത്തിരിക്കുന്നത്. എയ്ഡഡ് വിദ്യാലയങ്ങളെ കാണുന്ന പോലെയാണ് സര്‍ക്കാര്‍ ഇത്രയും കാലം അംഗീകൃത അണ് എയ്ഡഡ് മേഖലയേയും കണ്ടിട്ടുള്ളത്. ഇവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ട് തന്നെയാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നിരിക്കെ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്ന വിവേചനപരമായ തീരുമാനമാണ്. ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക പിരിക്കാനുള്ള നോട്ടീസുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്.
ഇത് നീതിരഹിതമാണെന്നും സേവനതത്പരരായ അണ് എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ധനമന്ത്രിയെ ബോധിപ്പിച്ചു. കേന്ദ്ര വിദ്യഭ്യാസ നയത്തില്‍ വ്യക്തമാക്കിയ ദൂരപരിധി ഉള്‍പ്പെടെ വ്യവസ്ഥകള്‍ പാലിക്കാന്‍ കേരളത്തത്തെ സജ്ജമാക്കുന്നത് ഇത്തരം സ്ഥാപനങ്ങളാണെന്നിരിക്കെ ഇത്തരം സ്ഥാപനങ്ങളെ പിന്തുണക്കുന്നതിന് പകരം പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകരുതെന്നും നേതാക്കള്‍ ആവശ്യപ്പപ്പെട്ടു. തുടര്‍ന്ന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തദ്ദേശ മന്ത്രി എം ബി രാജേഷ് എന്നിവര്‍ക്ക് നിവേദനം നല്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന് ഹാജി, നേതാക്കളായ ഹാഷിം ഹാജി ആലംകോട്, ജാബിര്‍ ഫാളിലി നടയറ, സിയാദ് കളിയിക്കാവിള തുടങ്ങിയവര്‍ പങ്കെടുത്തു.