Search
Close this search box.

കഞ്ചാവ് ചെറു പൊതികളിലാക്കി വില്പന നടത്തിയ പ്രതി കിളിമാനൂരിൽ പിടിയിൽ

eiAGAFI57938

കിളിമാനൂർ : കഞ്ചാവ് ചെറു പൊതികളിൽ ആക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. നിലമേൽ മിന്ന് വളയിടം സൂര്യവിലാസം വീട്ടിൽ ഹരികൃഷ്ണൻ( 25 )ആണ് പോലീസിന്റെ പിടിയിലായത്.

വിദ്യാർഥികൾ അടക്കമുള്ള ആവശ്യക്കാർക്കായി കഞ്ചാവ് പൊതികളിലാക്കി വില്പന നടത്തി വരികയായിരുന്നു പ്രതി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈഎസ്പി റാസിത്ത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, രാജി കൃഷ്ണ, ഷാഡോ ടീം അംഗങ്ങളായ എസ് സിപിഓ അനൂപ്, സിപിഒ വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി മുൻപും കേസുകളിൽ പ്രതിയായിരുന്നു എന്നും പ്രതിക്കെതിരെ കോടതിയിൽ അറസ്റ്റ് വാറണ്ട് നിലവിലുള്ളതായും ഇൻസ്പെക്ടർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!