Search
Close this search box.

വ്യാപാരി വ്യവസായി സമിതി മംഗലപുരം ഏര്യാ സമ്മേളനം നടന്നു

IMG-20230503-WA0044

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മംഗലപുരം ഏരിയ സമ്മേളനം ചെമ്പകമംഗലത്ത് വ്യാപാരി വ്യവസായി സമിതി ഓഫീസ് ഹാളിൽ വച്ച് ഏരിയ പ്രസിഡൻറ് എൻ സിദ്ധന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനേകം വർഷങ്ങളോളം വ്യാപാരം ചെയ്തിരുന്ന വ്യാപാരികളെ വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കുമ്പോൾ നഷ്ടപരിഹാരമോ പുനരധിവാസമോ ഏർപ്പെടുത്തിയിരുന്നില്ലെന്നും mm കെട്ടിട ഉടമകളായിരുന്നവർക്ക് ആകർഷകമായ പാക്കേജുകൾ ലഭിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

വാടകക്കാരായ വ്യാപാരികൾ കച്ചവട സൗകര്യാർത്ഥം നിർമിച്ചിരുന്ന പല അനുബന്ധ നിർമ്മാണങ്ങൾക്കും കെട്ടിട ഉടമകൾക്കാണ് നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയിട്ടുള്ളതെന്നും ഇതിലൂടെ ലക്ഷങ്ങൾ ആണ് വ്യാപാരകൾക്ക് നഷ്ടമായിട്ടുള്ളതെന്നും ഇത്തരം സന്ദർഭത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടുപോയ അനേകം വ്യാപാരികൾക്ക് അടിയന്തരമായി പുനരധിവാസവും നഷ്ടപരിഹാരവും വിതരണം ചെയ്യണമെന്ന് സമ്മേളനം പ്രമേയം അവതരിപ്പിച്ച് ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് വി.പാപ്പച്ചൻ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!