Search
Close this search box.

ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി വിഛേദിച്ചു

eiDRJSP1860

ബിൽ കുടിശ്ശിക അടയ്ക്കാൻ ഉണ്ടെന്ന കാരണം പറഞ്ഞ് ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു. കടുത്ത വേനലിൽ ഉദ്യോഗസ്ഥർക്ക് ഓഫീസിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇത് കൂടാതെ ഇ – ഓഫീസായ പ്രസ്തുത ഓഫീസിലെ മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് നടക്കുന്നത് എന്നിരിക്കെ ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്.

വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും ഉന്നത ഓഫീസുകളിലേക്കുമുള്ള ഫയൽ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരി മാസം മുതലുള്ള ഇരുപതിനായിരത്തോളം രൂപയാണ് ഇപ്പോൾ കുടിശ്ശിക ഉള്ളത്. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ നിന്നാണ് വൈദ്യുതി ചാർജ് അടയ്ക്കാനുള്ള തുക അനുവദിക്കേണ്ടത്.

വൈദ്യുതി തടസ്സം ഒരു തുടർക്കഥയാണെന്നും വിവിധ വകുപ്പുകൾ തമ്മിലുളള ഏകോപനമില്ലായ്മയാണ് ഇതിനു കാരണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി ബന്ധം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!