ആറ്റിങ്ങൽ സ്വദേശിനിയായ 18കാരിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കൾ

eiF1PHT79973

ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിനിയായ 18കാരിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി മീനാക്ഷി ആണ് മരിച്ചത്. കാതുകുത്തിയതിന് ശേഷം ചെവിയിൽ ഉണ്ടായ അലർജി കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങവെയാണ് മരണപ്പെട്ടത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു.

ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്ന മീനാക്ഷി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരിൽ വച്ച് ഛർദ്ദിച്ചു. വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!